image

20 Jun 2025 10:06 AM IST

Gold

വീര്‍പ്പുമുട്ടിയ ചാഞ്ചാട്ടം; പൊന്നിന്റെ വിലയിടിഞ്ഞു

MyFin Desk

gold updation price down 02 05 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 9210 രൂപ
  • പവന്‍ 73680 രൂപ


സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തിയ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പൊന്നിന്റെ വില ഗ്രാമിന് 9210 രൂപയും പവന് 73680 രൂപയുമായി കുറഞ്ഞു.

പവന് വില 74000-ത്തില്‍നിന്നും താഴേക്കിറങ്ങിയത് ആശ്വാസമായിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു ദിവസത്തെ വര്‍ധനയിലൂടെ പൊന്ന് പുതി റെക്കോര്‍ഡ് വിലയിലേക്കാണോ കുതിക്കുതെന്ന് ഉപഭോക്താക്കള്‍ ആശങ്കപ്പെട്ടിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വിലയിടിഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7555 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. എന്നാല്‍ വെള്ളിവിലയില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 118 രൂപ നിരക്കാണ് ഇന്ന് വിപണിയില്‍.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഇന്നലെയും കയറിയും ഇറങ്ങിയും നിന്നു.ഔണ്‍സിന് 3384 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 3368.95 ഡോളറിലേക്ക് ഇറങ്ങിയിരുന്നു. ഇന്നു രാവിടെ അത് 3360ലേക്ക് വീണ്ടും വില താഴ്ന്നു. ഇതാണ് സംസ്ഥാനത്ത് വില കുറയാന്‍ ഒരു കാരണമായത്.

ഈ വര്‍ഷം സ്വര്‍ണവിലയില്‍ ഇതുവരെ 30 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്