1 Jun 2026 10:45 AM IST
Summary
സ്വര്‍ണം ഗ്രാമിന് 14,320 രൂപയും പവന് 1,14,560 രൂപയുമായി
സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,320 രൂപയും പവന് 1,14,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,765 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 94,120 രൂപയായി. വെള്ളി ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം.
കഴിഞ്ഞ ദിവസം 1,15, 160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നല്‍കുന്ന ഇടിവാണ് വിപണിയിലുണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ സമാനമായ രീതിയിലുള്ള തിരുത്തലുകള്‍ ഉണ്ടായേക്കുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ നല്‍കുന്ന സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
