image

30 Jan 2026 2:17 PM IST

Gold

രണ്ടാമതും താഴെവീണ് സ്വര്‍ണവില; ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തിന് താഴെ

MyFin Desk

രണ്ടാമതും താഴെവീണ് സ്വര്‍ണവില;  ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തിന് താഴെ
X

Summary

പവന് വില 1,24,080രൂപ എന്ന നിലയിലെത്തി. ഇന്ന് രണ്ടുതവണയായി പവന് കുറഞ്ഞത് 6280 രൂപയാണ്


സംസ്ഥാനത്ത് ഉച്ചക്കുശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,510 രൂപ എന്ന നിലയിലായി. പവന് വില 1,24,080 രൂപ എന്ന നിലയിലേക്കും താഴ്ന്നു. ഇന്ന് രണ്ടുതവണയായി പവന് കുറഞ്ഞത് 6280 രൂപയാണ്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 105 രൂപ കുറഞ്ഞ് 12,740 രൂപയ്ക്കാണ് ഉച്ചക്കുശേഷം വ്യാപാരം. വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 395 രൂപയാണ് വിപണിവില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. സ്വര്‍ണവില ഉടന്‍ ഒന്നേ കാല്‍ ലക്ഷം രൂപ തൊടുമെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കുന്നതിനിടെ വില ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുകയായിരുന്നു. അതിനുശേഷമാണ് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് ഇടിവ് ഉണ്ടാകുന്നത്.

സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റമുണ്ടായതോടെ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതാണ് വിലയിടിവിന് പ്രധാന കാരണമായത്.