28 Nov 2026 10:35 AM IST
Summary
തുടര്‍ച്ചയായ വിലക്കയറ്റത്തിനുശേഷമുള്ള ഇന്നത്തെ ഇടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്കും ആശ്വാസമാകും
തുടര്‍ച്ചയായ വിലവര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,720 രൂപയായും പവന്റെ വില 93,760 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയിലാണ് വ്യാപാരം. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണിവില 170 രൂപയായി തുടരുന്നു.
ഇന്നലെ രണ്ട് തവണയായി രണ്ടായിരം രൂപയിലധികം സ്വര്‍ണത്തിന് വര്‍ദ്ധിച്ചിരുന്നു. തുടര്‍ച്ചയായ വിലക്കയറ്റത്തിനുശേഷമുള്ള ഇന്നത്തെ ഇടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്കും ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 3,684 ഡോളറായിരുന്ന സ്വര്‍ണവില 3,653 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളും ഡോളറിന്റെ ശക്തമായ മുന്നേറ്റവും സ്വര്‍ണവിലയെ സമ്മര്‍ദ്ദത്തിലാക്കി. ഡോളര്‍ കൂടുതല്‍ ശക്തമായത് സ്വര്‍ണവിപണിക്ക് തിരിച്ചടിയാണ്. ഡോളര്‍ ശക്തിപ്പെടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നതും വിലയിടിവിനും കാരണമാകുന്നു. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് പ്രഖ്യാപനം വരുന്നതുവരെ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
