image

14 Feb 2026 11:07 AM IST

Gold

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1.15 ലക്ഷത്തിന് മുകളിൽ

MyFin Desk

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1.15 ലക്ഷത്തിന് മുകളിൽ
X

Summary

ഒറ്റയടിക്ക് 1920 രൂപയാണ് ശനിയാഴ്ച പവന് കൂടിയത്


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രണ്ട് ദിവസത്തെ വിലയിടിവിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 1,15,000ത്തിന് മുകളിലെത്തി.

ഒറ്റയടിക്ക് 1920 രൂപയാണ് ശനിയാഴ്ച പവന് കൂടിയത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപ വര്‍ദ്ധിച്ച് 14,460 ആയി.

വെള്ളിയാഴ്ച രണ്ട് തവണകളിലായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വിലയിടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് കുത്തനെ വര്‍ദ്ധിച്ച് 1.15 ലക്ഷം കടന്നു.

ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്.

നിലവില്‍ ആഗോള വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.