25 Feb 2026 10:25 AM IST
Summary
ഒരു പവന്‍ സ്വര്‍ണത്തിന് 1,18,720 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മുന്നേറ്റം തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 1,18,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,840 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,255 രൂപയും പവന് 98,040 രൂപയുമാണ്.
ജ്വല്ലറിയില്‍ നിന്ന് ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍, പുതിയ വിപണി വിലയ്‌ക്കൊപ്പം 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലെ 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം നിരക്കിലെ ജിഎസ്ടിയും ചേര്‍ത്ത് 1,30,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ടിവരും. ആഭരണത്തിൻ്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റവും ഉണ്ടാകും.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ് വര്‍ധന. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
