21 Oct 2025 10:41 AM IST
Summary
രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നു. റെക്കോഡ് നിരക്കിലേക്ക് വില
സ്വർണ വില വീണ്ടും ഈ മാസത്തെ ഉയർന്ന നിരക്കിൽ. സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് തിരിച്ചെത്തി. ഒരു പവൻ സ്വർണത്തിന് 97,360 രൂപയാണ് വില. ഒരു ഗ്രാമിന് 12,170 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,339.81 ഡോളറിലാണ് വില. ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം. ഒക്ടോബർ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വില എത്തിയത്. പവന് 86,560 രൂപയായിരുന്നു വില. ഓഹരി വിപണിയിൽ അനിശ്ചിതത്വം ഉള്ളതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില ഉയർത്തിയത്. യുഎസ്- ചൈന വ്യാപാര സംഘർഷങ്ങൾ, ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചേക്കാമെന്ന സൂചനകൾ തുടങ്ങിയവ എല്ലാം സ്വർണ വിലയ്ക്ക് അനുകൂലമായി.
ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 59 ശതമാനം വർധനയാണുള്ളത്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. ദുർബലമായ യുഎസ് ഡോളറും പലിശനിരക്കുകളും സ്വർണത്തെ ആകർഷകമാക്കുന്നു. പണത്തേക്കാളും ബോണ്ടുകളേക്കാളും സ്വർണ്ണ നിക്ഷേപങ്ങൾ ഉയർന്നു. ഗോൾഡ് ഇടിഎഫുകളിലും കഴിഞ്ഞ പാദത്തിൽ റെക്കോർഡ് നിക്ഷേപമാണൊഴുകിയത്. റീട്ടെയ്ൽ നിക്ഷേപകരും സ്ഥാപന നിക്ഷേപകരുമൊക്കെ സ്വർണ നിക്ഷേപം ഉയർത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
