image

28 Dec 2023 10:07 AM GMT

Gold

സ്വർണ്ണ വില 2023 ൽ: 14 തവണ റെക്കോർഡിട്ട വർഷം, ഇന്നും കുതിപ്പിൽ

Kochi Bureau

gold updation price hike 28 12 23
X

Summary

  • ഗ്രാമിന് 865 രൂപയും പവന് 6,920 രൂപയും ഈ വർഷം വ്യത്യാസം വന്നിട്ടുണ്ട്.
  • കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവ്
  • 15.29 രൂപ വിലയിടിവാണ് ആറ് വർഷത്തിൽ രൂപയ്ക്ക് നേരിട്ടത്


കൊച്ചി: 2023 വർഷം അവസാനിക്കുമ്പോൾ സ്വർണത്തിന്റെ വില 14 പ്രാവശ്യം ഉയരങ്ങളിലേക്ക് കുതിച്ച കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചത്. 2020 ആഗസ്റ്റ് 7 ലെ റെക്കോർഡ് വിലയായ ഗ്രാമിന് 5250 രൂപ അഥവാ ഒരു പവന് 42000 രൂപ എന്ന എക്കാലത്തെയും ഉയർച്ചന്ന വില 2023 ജനുവരി 24 ന് തകർക്കപ്പെട്ടു. അത് റെക്കോർഡുകളുടെ ഒരു തുടക്കം മാത്രമായിരുന്നു.

ജനുവരി 26 ന് 5310 ലെത്തിയ വില ഫെബ്രുവരി 2 ന് 5360 ലും മാർച്ച് 17 ന് 5380 ലും എത്തി. ഓണക്കാലത്ത് 28 ഒക്ടോബറിൽ 5740, ൽ എത്തിയെങ്കിലും ഒരുമാസം കഴിഞ്ഞു നവംബർ 29 ന്.5810 ലെത്തിയശേഷം ഇന്ന് 28 ഡിസംബറിൽ അത് ഏറ്റവും ഉയർന്ന് ഗ്രാമിന് 5890 രൂപയിലെത്തി; അതായത്, 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന് വില. 2023 ഡിസംബർ 28ന് 5890 രൂപയായി ഉയർന്നു.

റെക്കോർഡ് വിലകൾ പരിശോധിക്കുമ്പോൾ ഗ്രാമിന് 865 രൂപയും പവന് 6,920 രൂപയും ഈ വർഷം വ്യത്യാസം വന്നിട്ടുണ്ട്.

കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവ് അഥവാ 118 വിലവർധന ഉണ്ടായിട്ടുണ്ട്. 2017 ജനുവരി 1ന് 2645 രൂപ ഗ്രാമിനും, 21160 രൂപ പവനും വിലയായിരുന്നു. 2023 ഡിസംബറിൽ 28ന് ഗ്രാമിന് 5890 രൂപയും പവന് 47120 രൂപയുമാണ്. അങ്ങനെ നോക്കുമ്പോൾ, ഇക്കാലയളവിൽ 3245 രൂപ ഗ്രാമിനും, 25960 രൂപ പവനും വില വർധിച്ചു, ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.

സ്വർണത്തിന്റെ ഈ വർഷത്തെ വില നിലവാരം (രൂപ)

2017 ജനുവരി ഒന്നിനും അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില. 80 ശതമാനത്തിന്റെടുത്താണ് ഒരു ഔൺസ് സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ വർദ്ധനവുണ്ടായത്.

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 2017 ജനുവരി ഒന്നിന് ഡോളറിന് 67.94 രൂപയായിരുന്നു . 2023 ഡിസംബർ 28ന് രൂപ കൂടുതൽ ദുർബലമായി 83.23 രൂപയിലെത്തി; 15.29 രൂപ അഥവാ 23 ശതമാനത്തോളം വിലയിടിവാണ് ആറ് വർഷത്തിൽ രൂപയ്ക്ക് നേരിട്ടത്, അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.

പുതുവർഷത്തിലും സ്വർണ്ണവില മുന്നോട്ടു കുതിക്കാൻ തന്നെയാണ് സാധ്യത, അദ്ദേഹം പറഞ്ഞു.