image

2 Dec 2025 4:37 PM IST

Gold

സ്വര്‍ണ വിലയില്‍ തിരിച്ചിറക്കം തുടങ്ങി; ഇന്ന് രണ്ട് തവണ ഇടിവ്

MyFin Desk

gold updation price down 04 11 2025
X

Summary

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രൊയ് ഔണ്‍സിന് 4186 രൂപയാണ്.


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,905 രൂപയും പവന് 95,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 9790 രൂപയായി. പവന് 78320 രൂപയാണ്. വെള്ളി വില ഗ്രാമിന് 196 രൂപയിലാണ് വ്യാപാരം.

രാവിലെയും സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,935 രൂപയും പവന് 95,480 രൂപയിലുമാണ് ഇന്ന് രാവിലെ വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രൊയ് ഔണ്‍സിന് 4186 രൂപയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില ആറാഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിനുശേഷം നിക്ഷേപകര്‍ ലാഭമെടുപ്പ് വര്‍ധിപ്പിച്ചു. ഫെഡ് നിരക്ക് മാറ്റത്തെക്കുറിച്ച് സൂചന നല്‍കുന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഭാഷണത്തിന് കാത്തിരിക്കാതെയാണ് വിറ്റഴിക്കല്‍ തുടര്‍ന്നത്. ഡിസംബറില്‍ ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യത 88 ശതമാനമാണെന്നാണ് നിലവില്‍ വിപണി കരുതുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസ് നിര്‍മാണ മേഖലയിലെ വളര്‍ച്ചാ കണക്കുകള്‍ ഒമ്പത് മാസത്തെ താഴ്ന്ന നിലയിലാണ്. ഇതോടെ നിരക്ക് കുറക്കാന്‍ ഫെഡ് നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴില്‍ കണക്കിലും പിസിഇ ഡാറ്റയിലുമാകും നിക്ഷേപകര്‍ ശ്രദ്ധ ചെലുത്തും