27 Dec 2025 10:36 AM IST
Summary
സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്തെങ്കിലും ഡിമാന്‍ഡ് കുറയുന്നില്ലെന്നതും വിലക്കയറ്റത്തിന്റെ ആക്കംകൂട്ടുന്നുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ച് കയറുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 110 രൂപ ഉയര്‍ന്ന് 12945 രൂപയായി. ഒരു പവന് 1,03,560 രൂപയാണ് നിരക്ക്.വെള്ളി വില 250 രൂപയിലെത്തി.
ആഗോള സാഹചര്യങ്ങള്‍
യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി നിലനിര്‍ത്തുന്നതാണ് സ്വര്‍ണ വിലയെ ബാധിക്കുന്നത്. സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്തെങ്കിലും ഡിമാന്‍ഡ് കുറയുന്നില്ലെന്നതും വിലക്കയറ്റത്തിന്റെ ആക്കംകൂട്ടുന്നുണ്ട്.
എത്ര നാള്‍ ഇങ്ങനെ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,533 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്നതും ആഗോള ട്രെന്‍ഡുകളും ചേരുന്നതോടെ വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് കാരണമാകുമെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
