29 Dec 2025 10:05 AM IST
Gold Rate Today : ഒടുവില്‍ സ്വര്‍ണ വിലയില്‍ സഡണ്‍ സ്റ്റോപ്പ്, ഇന്ന് വിലയില്‍ മാറ്റമില്ല
MyFin Desk
Summary
ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔൺസിന് 4513 ഡോളറാണ് . ആഗോള വിലയില്‍ നേരിയ ഇടിവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇത് കേരളത്തിലും പ്രതിഫലിച്ചു.
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 1,03,560 രൂപയാണ് നിരക്ക്. ഗ്രാമിന് 12945 രൂപയാണ്. ഇന്നലെ ഗ്രാമിന് 110 രൂപ ഉയര്‍ന്നിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവിലെ ട്രോയ് ഔൺസിന് 4513 ഡോളറാണ് ആഗോള വിലയില്‍ നേരിയ ഇടിവാണുണ്ടായിട്ടുള്ളത്. ഇത് കേരളത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവന് 4600 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 1,04,440 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
പണിക്കൂലി നല്‍കുന്ന പണി
വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ അനിയന്ത്രിതമായ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോള്‍ ഉപഭോക്താക്കള്‍ വലിയൊരു തുക അധികമായി നല്‍കേണ്ടി വരും.
ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് പണിക്കൂലിയിലും വര്‍ധനയുണ്ടാകും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണത്തിന് വലിയ ഡിമാന്‍ഡ് ഉള്ള സമയത്താണ് വിലക്കയറ്റം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
