image

22 Aug 2023 10:51 AM IST

Gold

സ്വര്‍ണവില ഇന്നും കയറി

MyFin Desk

Today Gold Price
X

Summary

  • വെള്ളി വിലയിലും ഇന്ന് മുന്നേറ്റം


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും നേരിയ മുന്നേറ്റം. ഇന്നലത്തേതിനു സമാനമായി 5 രൂപയുടെ വര്‍ധനയാണ് 22 കാരറ്റ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്, വില 5420 രൂപ. പവന് ഇന്ന് 43,360 രൂപ, 40 രൂപയുടെ വര്‍ധന. ഈ മാസം 5 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ ഇന്ന് 6 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 5913 രൂപയാണ് ഇന്നത്തെ വില. പവന് 47,304 രൂപ, 48 രൂപയുടെ വര്‍ധന.

ആഗോള തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 1900 ഡോളറിന് താഴേ തന്നെ തുടരുകയാണ്. ഔണ്‍സിന് 1894.73( ഇന്ത്യന്‍ സമയം 10:32ന്) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഓഗസ്റ്റില്‍ വീണ്ടും ഇടിവ് പ്രകടമാകുന്നതിലേക്ക് നീങ്ങി.


സംസ്ഥാനത്തെ വെള്ളിവിലയും ഇന്ന് ഉയര്‍ന്നു, ഗ്രാമിന് 20 പൈസയുടെ വര്‍ധനയോടെ 76.70 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 613.60 രൂപ, ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതില്‍ മെച്ചപ്പെട്ടു. ഡോളറിന് 83.07 രൂപ എന്ന നിലയാണ് വിനിമയം.