image

5 March 2024 11:32 AM IST

Gold

കുതിപ്പ് തുടങ്ങി സ്വര്‍ണം

MyFin Desk

കുതിപ്പ് തുടങ്ങി സ്വര്‍ണം
X

Summary

  • മാര്‍ച്ചില്‍ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷ
  • അമേരിക്ക പണപ്പെരുപ്പത്തിലേക്ക് നീങ്ങുന്നത് വിപണിയെ സ്വാധീനിക്കും
  • മാര്‍ച്ച് ഒന്നിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5790 രൂപയിലെത്തി


റെക്കോര്‍ഡിലേക്കുള്ള കുതിപ്പില്‍ സ്വര്‍ണവില. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുടെയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5945 രൂപയും പവന് 47560 രൂപയിലുമായി. നിലവില്‍ എക്കാലത്തേയും വലിയ വിലയിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.. സ്വര്‍ണ വില ഇനിയും ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവില 2118 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണമായി വിലയിരുത്തുന്നത്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 5875 രൂപയും പവന് 47000 രൂപയുമായിരുന്നു. ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില മാര്‍ച്ച് രണ്ടോടെ പവന് 47000 രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നിരുന്നു. മാര്‍ച്ച് ഒന്നിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5790 രൂപയിലും മാര്‍ച്ച് രണ്ടിന് 85 രൂപ ഉയര്‍ന്ന് ഗ്രാമിന് 5875 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം ഫെബ്രുവരിയില്‍ ഒരിക്കല്‍ പോലും സ്വര്‍ണ വില പവന് 47000 തൊട്ടിട്ടില്ല. മാര്‍ച്ചില്‍ വിലയില്‍ വന്‍ മുന്നേറ്റമാണ് വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങള്‍ വിവാഹങ്ങളും ഫെസ്റ്റിവെല്‍ സീസണായതിനാലാണ് വര്‍ധന ഉണ്ടാകുമെന്ന് കണക്കാക്കാന്‍ കാരണം.

24 കാരറ്റ് സ്വര്‍ണത്തിന് 76 രൂപ ഗ്രാമിനും പവന് 608 രൂപയും വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6485 രൂപയും പവന് 51880 രൂപയുമാണ് നിരക്ക്.

വെള്ളി ഒരു ഗ്രാമിന് 1.20 രൂപ വര്‍ധിച്ച് 78.20 രൂപയും ഗ്രാമിന് 9.60 വര്‍ധിച്ച് 625.60 രൂപയുമാണ് വില.