26 Nov 2025 10:33 AM IST
Summary
ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 11725 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 11725 രൂപയിലെത്തി. ഒരു പവന് 640 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 93800 രൂപയിലെത്തി. വെള്ളി വില രണ്ട് രൂപ ഉയര്‍ന്ന് 167 രൂപയായി.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 65 രൂപ കൂടി 9,645 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7,510 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കൂടി 4,845 രൂപയുമാണ് ഇന്നത്തെ വില.
ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില നവംബര്‍ 13 നാണ് രേഖപ്പെടുത്തിയത്. 94320 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.
നിലവില്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ം ട്രൊയ് ഔണ്‍സിന് 4,160 ഡോളറാണ്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങളും
സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ ഉടന്‍ കുറവ് വരുത്താന്‍ സാധ്യതയില്ലെന്ന സൂചനകള്‍ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും, ഇത് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് ചെറിയ തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, അടുത്ത ദിവസങ്ങളില്‍ വിപണിയിലെ പ്രധാന സാമ്പത്തിക ഡാറ്റകളും കേന്ദ്ര ബാങ്കുകളുടെ പ്രസ്താവനകളും സ്വര്‍ണ വിലയില്‍ നിര്‍ണ്ണായകമാകും.
പഠിക്കാം & സമ്പാദിക്കാം
Home
