10 Dec 2025 10:10 AM IST
Summary
സ്വര്‍ണം ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി
സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,945 രൂപയും പവന് 95,560 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 9825 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിക്കുന്നു. ട്രോയ് ഔണ്‍സിന് 0.45 ശതമാനം കൂടി 4,207.57 ഡോളറാണ് ഇന്നത്തെ വില. 18.69 ഡോളറാണ് ഇന്ന് കൂടിയത്.
ഇന്നലെ സ്വര്‍ണവില രണ്ട് തവണ കുറഞ്ഞിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,865 രൂപയും പവന് 94,920 രൂപയുമായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
