image

28 Jan 2026 3:55 PM IST

Gold

പിടിച്ചാല്‍ കിട്ടാതെ പൊന്ന്! രണ്ടാം തവണയും വില കുതിച്ചു

MyFin Desk

പിടിച്ചാല്‍ കിട്ടാതെ പൊന്ന്!  രണ്ടാം തവണയും വില കുതിച്ചു
X

Summary

ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,315 രൂപയും പവന് 1,22,520 രൂപയായും ഉയര്‍ന്നു


സംസ്ഥാനത്ത് ഉച്ചക്കുശേഷവും സ്വര്‍ണവില കുതിച്ചുകയറി. ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 15,315 രൂപയും പവന് 1,22,520 രൂപയായും ഉയര്‍ന്നു. രാവിലെ പവന് 2360 രൂപയാണ് വര്‍ധിച്ചിരുന്നത്. ഇന്നത്തെ വില വര്‍ധനവ് ആകെ 3760 രൂപയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15,000 രൂപയ്ക്കുമേല്‍ എത്തുന്നത്.

തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയെഴുതപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 145 രൂപയുടെ വര്‍ധനവാണ് ഉച്ചക്കുശേഷം ഉണ്ടായത്. ഗ്രാമിന് 12,580 രൂപ എന്ന നിലയിലാണ് വ്യാപാരം. വെള്ളിവിലയില്‍ ഉച്ചക്കുശേഷം മാറ്റമുണ്ടായില്ല. ഗ്രാമിന് 380 രൂപയാണ് വിപണി വില.

അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് ഇതാദ്യമായി 5,300 ഡോളര്‍ കടന്നു. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും ഇന്നുണ്ടായത്.

ആഗോളതലത്തിലെ സംഘര്‍ഷ സാധ്യതകളും പശ്ചിമേഷ്യയിലെ യുഎസിന്റെ സൈനിക നീക്കവും സ്വര്‍ണവിപണയെ സ്വാധീനിക്കുന്നുണ്ട്. രാജ്യങ്ങള്‍ ഇപ്പോള്‍ കരുതലായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില ഉയരാന്‍ കാരണമാണ്.