16 Dec 2025 9:53 AM IST
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 12270 രൂപയായി. പവന് 1120 രൂപ കുറഞ്ഞ് 98,160 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. 198 ഗ്രാമിന് 198 രൂപയിലാണ് വ്യാപാരം. ലൈറ്റ് വൈറ്റ് ആഭരണങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ ഇടിഞ്ഞ് 10,090 രൂപയായി. പവന് 80,720 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലാദ്യമായി പവന് 99000 രൂപ കടന്നത് ഇന്നലെയായിരുന്നു. വൈകാതെ പവന് ഒരു ലക്ഷം രൂപ കടന്നേക്കും. മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും അടക്കം ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാല്‍ ലക്ഷ്ത്തിന് മുകളില്‍ കൊടുക്കേണ്ടിവരും.
പഠിക്കാം & സമ്പാദിക്കാം
Home
