8 Dec 2025 10:27 AM IST
Summary
പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുകയാണ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 25 രൂപ കൂടി 11,955 രൂപയും പവന്‍ വില 200 രൂപ ഉയര്‍ന്ന് 95,460 രൂപയുമായി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കൂടി 9,830 രൂപയിലെത്തി. വെള്ളി വില 190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രൊയ് ഔണ്‍സിന് 4210 രൂപയാണ് നിരക്ക്. പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുകയാണ്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം, ആഗോള പണപ്പെരുപ്പ നിരക്ക്, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് നയങ്ങള്‍ എന്നിവയാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം കൂടും ഇത് വില വര്‍ധിക്കുന്നതിന് കാരണമാകും.
നിലവില്‍ യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ ഭാവിയിലെ പലിശ നിരക്ക് സംബന്ധിച്ച ഊഹാപോഹങ്ങള്‍ വിലയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകര്‍ അതീവ ശ്രദ്ധയോടെയാണ് നിലവിലെ സാഹചര്യത്തെ നിരീക്ഷിച്ച് വരുന്നത്.
വെള്ളിയാഴ്ച 95,840 രൂപവരെ എത്തിയ ശേഷം അവസാന വ്യാപാര ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഈ ട്രെന്‍ഡ് തുടരില്ലെന്നാണ് ഇന്നത്തെ വില വര്‍ധന നല്‍കുന്ന സൂചന.
ക്രിസ്മസിന് മുന്‍പുള്ള വ്യാപാര ആഴ്ചയില്‍ സ്വര്‍ണ വില മുന്നേറ്റത്തിലായിരിക്കുമെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
