24 Oct 2026 10:37 AM IST
Summary
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിരക്ക് വര്‍ദ്ധിക്കുന്നത്. അതിനാല്‍ വിലയില്‍ ഇനിയും ഒരു മാറ്റം സംഭവിക്കാവുന്നതാണ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,070 രൂപയായും ഒരു പവന്റെ വില 1,04,560 രൂപയായും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,695 രൂപയാണ് ഇന്നത്തെ വില. അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളി 220 രൂപയില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7,000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ മുന്നേറ്റമുണ്ടായത് വിപണിയില്‍ ശ്രദ്ധേയമായി.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം എണ്ണവിലയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധന സാധാരണയായി സ്വര്‍ണത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിരക്ക് വര്‍ദ്ധിക്കുന്നത്. അതിനാല്‍ വിലയില്‍ ഇനിയും ഒരു മാറ്റം സംഭവിക്കാവുന്നതാണ്.
എന്നാല്‍, വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. ആഗോള പണപ്പെരുപ്പ ഭീഷണി, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും സൂചനകളും, ഡോളറിന്റെ മുന്നേറ്റം എന്നിവ വിലയുടെ ഗതി നിര്‍ണയിക്കും. ഇതിനുപുറമെ, ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ കടന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും സ്വര്‍ണവിപണിയില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യാം. അതേസമയം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ത്താനും സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
