image

22 Dec 2025 5:11 PM IST

Gold

സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്

MyFin Desk

സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്
X

Summary

പവന് 99,840 രൂപയായി ഉയര്‍ന്നു


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒരു ലക്ഷമെത്താന്‍ കേവലം 160 രൂപയുടെ കുറവ് മാത്രമണ് ഉള്ളത്. ഉച്ചക്കുശേഷം പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില 99,840 രൂപയായി ഉയര്‍ന്നു. ഈ മാസം 15 ന് രേഖപ്പെടുത്തിയ 99,280 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇപ്പോള്‍ 12,480 രൂപയാണ് വില. ഇന്ന് രണ്ട് തവണയായി 1440 രൂപ പൊന്നിന് വര്‍ധിച്ചു. ഉച്ചക്കുശേഷം വെള്ളിക്ക് വില വര്‍ധിച്ചിട്ടില്ല. ഗ്രാമിന് 219 രൂപ നിരക്കിലാണ് വ്യാപാരം.

രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധന. 2025 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ആസ്തികളില്‍ സ്വര്‍ണ്ണമുണ്ട്. 2026 ലും സ്വര്‍ണം നേട്ടം നല്‍കുമെന്ന് സാമ്പത്തികകാര്യങ്ങളില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമായ പിഎല്‍ ക്യാപിറ്റല്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണം മാത്രമല്ല വെള്ളിയും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടം നല്‍കിയിട്ടുണ്ട്. സ്വര്‍ണം ഈ വര്‍ഷം 70 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയപ്പോള്‍ വെള്ളി 120 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.