30 Sept 2026 10:39 AM IST
Summary
ആഭരണവിപണിയിലെ ആവശ്യകത, ഡോളറിന്റെ മൂല്യം, യുഎസ് ബോണ്ട് യീല്‍ഡ്, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങള്‍ വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കും
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായ ഇടിവിനുശേഷമാണ് ഇന്ന് വിലയിലെ വര്‍ദ്ധന. ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 13,710 രൂപയായും പവന് 1,09,680 രൂപയായും ഉയര്‍ന്നു. വില ഇടിഞ്ഞ അവസരം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്നത്തെ വര്‍ധന വീണ്ടും ആശങ്കയുണ്ടാക്കുന്നതാണ്.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 11,265 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 240 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
അന്താരാഷ്ട്ര സ്വര്‍ണവിലയിലെ ചലനങ്ങളാണ് കേരളത്തിലെ നിരക്കിനെയും പ്രധാനമായും സ്വാധീനിക്കുന്നത്. എണ്ണവില താഴുന്നത് ആഗോള പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രണത്തിലാകുകയാണെങ്കില്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയും. പലിശനിരക്ക് ഉയരാത്ത സാഹചര്യം സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായി.
കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷം കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള താല്‍പര്യം വിപണിയില്‍ പ്രകടമായിരുന്നു. ആഭരണവിപണിയിലെ ആവശ്യകത, ഡോളറിന്റെ മൂല്യം, യുഎസ് ബോണ്ട് യീല്‍ഡ്, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങള്‍ വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കും. ഡോളര്‍ ശക്തമാകുകയും പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ ശക്തമാകുകയും ചെയ്താല്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും സമ്മര്‍ദമുണ്ടാകാം. മറുവശത്ത്, സാമ്പത്തിക അനിശ്ചിതത്വം കൂടുകയോ പലിശ കുറയ്ക്കുമെന്ന സൂചനകള്‍ വരികയോ ചെയ്താല്‍ വില ഉയരാനുള്ള സാധ്യത നിലനില്‍ക്കും.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന് പുറമെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ബാധകമാകുന്നതിനാല്‍ അന്തിമ ബില്‍ വിപണി വിലയേക്കാള്‍ കൂടുതലായിരിക്കും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളും കൂടിചേര്‍ത്താല്‍ 1,18,817 രൂപയെങ്കിലും നല്‍കേണ്ടിവരും.
പഠിക്കാം & സമ്പാദിക്കാം
Home
