31 Jan 2024 10:59 AM IST
Summary
- ബോണ്ട് യീല്‍ഡ് കുറഞ്ഞതുമായിരുന്നു ഇന്നലെ സ്വര്‍ണ വിലയുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍
- വെള്ളി വില ഗ്രാമിന് 78 രൂപ
- തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ വില ഉയര്‍ന്നിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5800 രൂപയും പവന് 46400 രൂപയുമായി തുടരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ വില ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച്ച 10 രൂപ, ചൊവ്വാഴ്ച്ച 20 രൂപ എന്നിങ്ങനെയായിരുന്നു വര്‍ധന. അതിനു മുന്‍പ് കുറച്ചധികം ദിവസങ്ങളില്‍ ഇടയ്ക്ക് സ്ഥിരത നേടിയും 10 രൂപയുടെ മാത്രം വ്യത്യാസത്തിലും ചാഞ്ചാട്ടത്തിലായിരുന്നു സ്വര്‍ണ വില.
ഡോളര്‍ ദുര്‍ബലമായതും ബോണ്ട് യീല്‍ഡ് കുറഞ്ഞതുമായിരുന്നു ഇന്നലെ സ്വര്‍ണ വിലയുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍. നാളെയാണ് ഫെഡ് റിസര്‍വ് മീറ്റിംഗ്, കേന്ദ്ര ബജറ്റ് എന്നിവ. ഇത് രണ്ടും സ്വര്‍ണ വിലയെ സംബന്ധിച്ച് നിര്‍ണായക ഘടകങ്ങളാണ്. ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ സ്വര്‍ണ്ണ വിലയില്‍ കുറവുണ്ടായേക്കും. എന്നാല്‍, പലിശ നിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കില്‍ സ്വര്‍ണ വില ഉയരും. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ, സ്വര്‍ണം വാങ്ങുമ്പോഴുള്ള പണമിടപാട് പരിധി ഉയര്‍ത്തുക എന്നിവ സംബന്ധിച്ച് അനുകൂല തീരുമാനങ്ങളുണ്ടായാല്‍ അതും സ്വര്‍ണ വിലയെ ബാധിക്കും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,304.47 ഡോളറിലാണ്. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 82.51 ഡോളറാണ്. ഡോളറിനെതിരെ 83.11 നാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 24 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല ഗ്രാമിന് 6,327 രൂപ. പവന് 50,616 രൂപ. വെള്ളി വില ഗ്രാമിന് 78 രൂപയായി തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
