image

29 Oct 2025 3:20 PM IST

Gold

കുതിപ്പ് തുടർന്ന് സ്വര്‍ണം; വീണ്ടും വര്‍ധിച്ചത് 600 രൂപ

MyFin Desk

കുതിപ്പ് തുടർന്ന് സ്വര്‍ണം;  വീണ്ടും വര്‍ധിച്ചത് 600 രൂപ
X

Summary

പവന് വില 89,760 രൂപ


സ്വര്‍ണവില ഇന്നുച്ചക്കുശേഷം വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,220 രൂപയായി ഉയര്‍ന്നു. പവന് 89,760 രൂപയിലുമെത്തി.സ്വര്‍ണത്തിന് രാവിലെ പവന് 560 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് മാത്രം പൊന്നിന് ഉയര്‍ന്നത് 1160 രൂപയാണ്.

ഇന്നലെ രണ്ടുതവണയായി 1800 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. വീണ്ടും വില കുറയുമെന്ന പ്രതീക്ഷ നിലനില്‍ക്കെയാണ് ഇന്ന് പൊന്ന് വീണ്ടും കുതിച്ചത്.

ഈ മാസം പൊന്നിന് ഏറ്റവും വില കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു പവന്റെ വില.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9230 രൂപയ്ക്കാണ് ഉച്ചക്കുശേഷം വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 155 രൂപയാണ് വിപണിയിലെ നിരക്ക്.

യുഎസ് താരിഫ് സംബന്ധിച്ച വാര്‍ത്തകളും വ്യാപാര കരാറുകളും ആഗോള സ്വര്‍ണവിപണിയില്‍ സ്വാധീനം ചെലുത്തും. കൂടാതെ ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും പൊന്നിന്റെ വില കൂടാനും കുറയാനും കാരണമാകും.