image

10 March 2026 10:21 AM IST

Gold

Gold Rate Kerala : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,19,080 രൂപ

MyFin Desk

Gold Rate Kerala : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,19,080 രൂപ
X

Summary

കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണ വിലയിൽ മുന്നേറ്റം.


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ ഉയർന്ന് 14,885 രൂപയായി. പവന് 520 രൂപ വർധിച്ച് 1,19,080 രൂപയിലാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 118560 രൂപയായിരുന്നു വില.

ഇന്നലെ പവന് 1,440 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്ന് വില ഉയരുകയായിരുന്നു. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്ന സ്വർണവിലയാണ് ഈ മാസത്തിലെ ഉയർന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് വലിയ ഉയർച്ച രേഖപ്പെടുത്തിയ സ്വർണവില പിന്നീട് കുത്തനെ താഴ്ന്നിരുന്നു.

കഴിഞ്ഞ ആറു ദിവസത്തിനിടെ 8,000 രൂപയ്ക്കു മുകളിൽ ഇടിഞ്ഞ ശേഷമാണ് ഇപ്പോൾ വീണ്ടും ചാഞ്ചാട്ടം തുടരുന്നത്. അതേസമയം ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപയിലാണ്.

സ്വർണ വില കൂടുതൽ ഉയരുമോ?

പശ്ചിമേഷ്യൻ സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ആകർഷകമാക്കുന്നുണ്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിൻ്റെ മൂല്യം ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ റെക്കോർഡ് വില.