6 Oct 2023 10:56 AM IST
Summary
- 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപയുടെ വര്‍ധന
- കഴിഞ്ഞ 10 ദിവസങ്ങളിലായി പവന് 2040 രൂപയുടെ ഇടിവുണ്ടായി
സംസ്ഥാനത്തെ സ്വര്‍ണ വില പത്തു ദിവസത്തെ താഴോട്ടിറക്കത്തിനു ശേഷം ഇന്ന് ഉയര്‍ച്ച പ്രകടമാക്കി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപയുടെ വര്‍ധനയോടെ 5250 രൂപയിലെത്തി, പവന് 80 രൂപയുടെ വര്‍ധനയോടെ 42,000 രൂപ. ഇതിനു മുമ്പ് കഴിഞ്ഞ 10 ദിവസങ്ങളിലായി പവന് 2040 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണിപ്പോള്‍ സ്വര്‍ണം ഉള്ളത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7 രൂപയുടെ വര്‍ധനയോടെ 5723 രൂപയാണ് വില, പവന്‍ 56 രൂപയുടെ വര്‍ധനയോടെ 45,784 രൂപയിലെത്തി.
ആഗോള തലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നു നില്‍ക്കുന്നതും അല്‍പ്പ ദിവസങ്ങളായി സ്വര്‍ണത്തിന് തിരിച്ചടി നല്‍കുകയാണ്. ഡോളര്‍ അല്‍പ്പം താഴോട്ടിറങ്ങിയത് സ്വര്‍ണത്തിന് നേട്ടമായി. ആഗോള തലത്തില്‍ ഔണ്‍സിന് 1,819-1825 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്.
ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു.
സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 73 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 584 രൂപയാണ് വില. ഒരു ഡോളറിന് 83.21 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
