12 Dec 2025 4:55 PM IST
Summary
ഇന്നുമാത്രം പവന് കൂടിയത് 2520 രൂപ
ഇന്ന് മൂന്നാം തവണയും സ്വര്‍ണവിലയില്‍ വര്‍ധനവ്. നാലുമണിയോടെ സ്വര്‍ണം ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കത്തിക്കയറിയത്. ഇതോടെ ഗ്രാമിന് 12,300 രൂപയായി ഉയര്‍ന്നു.പവന് വില 98,400 രൂപയിലെത്തി. വില ലക്ഷത്തിലേക്കെത്താന്‍ ഇനി അധിക ദൂരമില്ല.
ഇന്നുമൂന്നുതവണയായി സ്വര്‍ണത്തിന് വര്‍ധിച്ചത് 2520 രൂപയാണ്.
18 കാരറ്റ്് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10,115 രൂപയിലാണ് വ്യാപാരം. വൈകുന്നേരം വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടൂപ വര്‍ധിച്ച് 203 രൂപയാണ് വിപണിവില.
ഉച്ചക്കുശേഷം രണാം തവണ വില വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാലറെക്കോര്‍ഡിലെത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 എന്ന റെക്കോര്‍ഡ് വിലയാണ് ഇന്ന് മാറ്റിയെഴുതപ്പെട്ടത്. വൈകുന്നേരം വില പവന് 98,000 രൂപയും കടന്നു.
ഫെഡ് നിരക്കിലുണ്ടായ കുറവും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവില വീണ്ടും വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയുന്നതും വില ഉയരാന്‍ കാരണമായിട്ടുണ്ട്.ഈ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പൊന്നിന് വില ഒരുലക്ഷം കടന്നേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
