image

26 Jan 2026 3:51 PM IST

Gold

പൊന്നിന്റെ പടയോട്ടം! വില ഔണ്‍സിന് 5000 ഡോളര്‍ കടന്നു

MyFin Desk

പൊന്നിന്റെ പടയോട്ടം! വില   ഔണ്‍സിന് 5000 ഡോളര്‍ കടന്നു
X

Summary

പ്രവചനങ്ങള്‍ ഉയര്‍ത്തി ബ്രോക്കറേജുകള്‍. അടുത്ത ലക്ഷ്യം 5400 ഡോളര്‍


അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളര്‍ കടന്നു. 5,092 ഡോളര്‍ വരെയാണ് വില ഉയര്‍ന്നത്. ഈ വര്‍ഷം മാത്രം 17 ശതമാനത്തിലധികം വളര്‍ച്ചയാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

ഇതോടെ ഗോള്‍ഡ്മാന്‍ സാക്സ് തങ്ങളുടെ പ്രവചനം തിരുത്തി. 2026 അവസാനത്തോടെ സ്വര്‍ണവില 5,400 ഡോളറിലെത്തുമെന്നാണ് അവരുടെ പുതിയ കണക്കുകൂട്ടല്‍. എന്നാല്‍ ബാങ്ക് ഓഫ് അമേരിക്കയും ചില അനലിസ്റ്റുകളും ഇത് 6,000 ഡോളര്‍ വരെ എത്തിയേക്കാം എന്നും പ്രവചിക്കുന്നു.

ഏങ്കിലും നിക്ഷേപകര്‍ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കി. യുഎസ് പലിശ നിരക്കുകളില്‍ വരുന്ന മാറ്റങ്ങള്‍ വിപണിയില്‍ പെട്ടെന്നുള്ള ലാഭമെടുപ്പിന് കാരണമായേക്കാം.

പലിശ നിരക്ക് കുറയുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ തിളക്കം ഇനിയും കൂടും. അമേരിക്കയും യൂറോപ്പും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍, പ്രത്യേകിച്ച് ഗ്രീന്‍ലന്‍ഡ് വിഷയത്തിലും താരിഫ് നയങ്ങളിലും വന്ന മാറ്റങ്ങള്‍ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായി കാണുന്നത് സ്വര്‍ണത്തെയാണ്. ഇതും വില ഉയരാന്‍ കാരണമാകുന്നു.