image

7 Jan 2026 4:58 PM IST

Gold

Gold price: സ്വര്‍ണത്തിലും വെള്ളിയിലും വലിയ ഇടിവ് വരുന്നു

MyFin Desk

a big drop in gold and silver is coming
X

Summary

ആഗോള കമ്മോഡിറ്റി ഇന്‍ഡക്സ് റീബാലന്‍സിംഗിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നും ഏകദേശം 6.8 ബില്യണ്‍ ഡോളര്‍ വീതം പുറത്തേക്ക് ഒഴുക്കപ്പെടുമെന്ന് വിലയിരുത്തല്‍


ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ സിറ്റിയാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.1.16 ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടുമെന്നാണ് പ്രവചനം.

2026-ലെ ആഗോള കമ്മോഡിറ്റി ഇന്‍ഡക്സ് റീബാലന്‍സിംഗിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നും ഏകദേശം 6.8 ബില്യണ്‍ ഡോളര്‍ വീതം പുറത്തേക്ക് ഒഴുക്കപ്പെടുമെന്നാണ് സിറ്റി റിസര്‍ച്ച് കണക്കാക്കുന്നത്. അതായത്, വലിയ ഇന്‍ഡക്സ് ഫണ്ടുകള്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും വെള്ളിയും വിറ്റഴിക്കും.

പ്രധാന കമ്മോഡിറ്റി ഇന്‍ഡക്സുകളായ ബ്ലൂംബെര്‍ഗ് കമ്മോഡിറ്റി ഇന്‍ഡക്സിലും ട&P GSCIയിലും സ്വര്‍ണത്തിനും വെള്ളിക്കും നല്‍കിയിട്ടുള്ള വെയിറ്റേജ് കുറയ്ക്കുന്നതാണ് ഇതിന് കാരണം. സ്വര്‍ണത്തിന്റെ ടാര്‍ഗറ്റ് വെയിറ്റേജ് 33.8 ബില്യണ്‍ ഡോളറില്‍ നിന്ന് 27 ബില്യണ്‍ ഡോളറായും, വെള്ളിയുടേത് 12.9 ബില്യണ്‍ ഡോളറില്‍ നിന്ന് 6 ബില്യണ്‍ ഡോളറിലേക്കും ചുരുങ്ങാന്‍ പോവുകയാണ്.

ഈ വലിയ സെല്ലിംഗ് പ്രഷര്‍ വിപണിയില്‍ വരാനിരിക്കെ, ഹ്രസ്വകാലത്തേക്ക് വിലയില്‍ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഈ വര്‍ഷം കുറഞ്ഞത് രണ്ട് തവണയെങ്കിലും അമേരിക്കന്‍ പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശ്വാസം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു വലിയ തകര്‍ച്ചയാണോ അതോ ചെറിയൊരു കറക്ഷനാണോ എന്ന് വരും ദിവസങ്ങളിലെ ഡാറ്റകള്‍ വ്യക്തമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.