image

15 May 2025 10:18 AM IST

Gold

ഇന്നും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 1560 രൂപ

MyFin Desk

ഇന്നും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 1560 രൂപ
X

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 195 രൂപയും പവന് 1560 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 8610 രൂപയും പവന് 68,880 രൂപയുമാണ് ഇന്നത്തെ വിപണി വില.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ്‌ 7,060 രൂപയായി. അതേസമയം രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞ്‌ ഗ്രാമിന് 107 രൂപ എന്ന നിരക്കിലാണ് വ്യാപാരം.