31 Dec 2025 10:03 AM IST
Summary
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് ഒരു ലക്ഷത്തിൽ താഴേക്ക് വില എത്തി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4344 .89 ഡോളറിലാണ് വില.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില ഇന്നലെയും കുറഞ്ഞിരുന്നു. പവന് 2240 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഒരുലക്ഷത്തില്‍ താഴെയെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 99,880 രൂപയായിരുന്നു.
18 ക്യാരറ്റ് സ്വർണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,240 രൂപയായി. 14 കാരറ്റിന് 20 രൂപ കുറഞ്ഞ് 7,975 രൂപയും ഒമ്പത് കാരറ്റിന് 15 രൂപ കുറഞ്ഞ് 5,145 രൂപയുമാണ് വില. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 17 രൂപ കുറഞ്ഞ് 243 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4346 ഡോളറിലാണ് വില . റെക്കോഡ് നിലയിൽ നിന്ന് വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ കുറക്കുമെന്ന സൂചനകളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
