image

17 March 2026 11:21 AM IST

Gold

Gold Rate: സ്വര്‍ണം കുതിക്കുമോ? കേരളത്തില്‍ സ്വര്‍ണവില പവന് 880 രൂപ കൂടി

MyFin Desk

Gold Rate: സ്വര്‍ണം കുതിക്കുമോ? കേരളത്തില്‍ സ്വര്‍ണവില പവന് 880 രൂപ കൂടി
X

Summary

സ്വര്‍ണം ഗ്രാമിന് 14,540 രൂപയും പവന് 1,16320 രൂപയുമായി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,540 രൂപയും പവന് 1,16320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 11,945 രൂപയായി. പവന് 720 രൂപ വര്‍ധിച്ച് 95,560 രൂപയായി. വെള്ളി ഗ്രാമിന് 275 രൂപയിലാണ് വ്യാപാരം.പശ്ചിമേഷ്യന്‍ യുദ്ധവും അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്കില്‍ വന്ന മാറ്റവുമാണ് സ്വര്‍ണത്തിന് ഡിമാന്റ് കൂട്ടുന്നത്. കേന്ദ്ര ബാങ്കുകളുടെ പലിശ തീരുമാനം,പണപ്പെരുപ്പം,ഡിമാന്റ് എന്നീ കാരണങ്ങളാല്‍ വില ഇനിയും ഉയരും.

ഇന്നലെ സംസ്ഥാനത്ത് രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഉച്ചക്കുശേഷം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,430 രൂപയായി. പവന് വില 1,15,440 ആയി താഴ്ന്നു. ഇന്നലെ രാവിലെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനുപുറമേയാണ് ഉച്ചക്കുണ്ടായ വിലയിടിവ്. ഇന്നലെ പൊന്നിന് കുറഞ്ഞത് പവന് 1640 രൂപയാണ്.