18 Aug 2025 10:17 AM IST
Summary
വില ഉയരാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവിപണിയെ ബാധിച്ചില്ല. സ്വര്‍ണം ഗ്രാമിന് 9270 രൂപയും പവന് 74160 രൂപയുമായി തുടരുന്നു. ചിങ്ങം പിറന്നതോടെ ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും കാലം കൂടിയാണ് ആരംഭിക്കുന്നത്. അതിനാല്‍ വില ഇനിയും താഴുമോ എന്ന് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നു.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7615 രൂപയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 122 രൂപ നിരക്കിലാണ് വ്യാപാരം.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധനവുണ്ടായില്ല. ഒരാഴ്ചയ്ക്കിടെ 1500ലധികം രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്നുരാവിലെ ഔണ്‍സിന് 3322 ഡോളര്‍വരെ താഴ്ന്നിരുന്നു. പിന്നീട് 3343 ഡോളറിലേക്ക് ഉയര്‍ന്നു.
നിലവില്‍ ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അനുകൂലവും പ്രതികൂലവുമായ തീരുമാനം ഉയരാത്തതും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. തീരുവ കുറയ്ക്കാന്‍ സാധ്യത എന്നുള്ള വാര്‍ത്തകള്‍ വിപണിക്ക് ആശ്വാസമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
