image

25 April 2026 11:56 AM IST

Gold

സ്വര്‍ണവിലയില്‍ മാറ്റമില്ല

MyFin Desk

സ്വര്‍ണവിലയില്‍ മാറ്റമില്ല
X

Summary

ഗ്രാമിന് 14,120 രൂപയിലും പവന് 1,12,960 രൂപയിലും വ്യാപാരം തുടരുന്നു


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 14,120 രൂപയിലും പവന് 1,12,960 രൂപയിലും വ്യാപാരം തുടരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,605 രൂപയും പവന് 92,840 രൂപയുമാണ്. വെള്ളി ഗ്രാമിന് 265 രൂപയിലാണ് വ്യാപാരം.

വെള്ളിയാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണം പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960 രൂപയിലെത്തിയിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.05 ശതമാനം കൂടി 4,708.69 ഡോളറിലെത്തി. വൈകിട്ടോടെ വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ നാല് ആഴ്ചകളായി വിലയില്‍ ഉണ്ടായ വലിയ വര്‍ധയ്ക്ക് ശേഷം, ഡോളര്‍ ശക്തിപ്രാപിച്ചതും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും കാരണമാണ് ഈ ആഴ്ചയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴേക്ക് പോയത്.