image

7 May 2024 5:02 AM GMT

Gold

ആഗോള ഘടകങ്ങള്‍ പിടിമുറുക്കി; സ്വര്‍ണ വില ഓട്ടം തുടങ്ങി

MyFin Desk

ആഗോള ഘടകങ്ങള്‍ പിടിമുറുക്കി; സ്വര്‍ണ വില ഓട്ടം തുടങ്ങി
X

Summary

  • ഫെഡ് മാറ്റങ്ങളില്‍ കണ്ണുംനട്ട് സ്വര്‍ണ വില
  • ചൊവ്വാഴ്ച സ്വര്‍ണവില ഔണ്‍സിന് 2,320 ഡോളര്‍ കടന്നു.
  • വെള്ളി വിലയില്‍ ഏറെ നാളത്തെ സ്ഥിരതക്ക് ശേഷം നേരിയ വര്‍ധന


സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6635 രൂപയും പവന് 240 രൂപ വര്‍ധിച്ച് 53080 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മേയ് മാസം തുടങ്ങിയത് നഷ്ടത്തോടെയാണെങ്കില്‍ നിലവില്‍ സ്വര്‍ണവില മുന്നേറുക തന്നെയാണ്.

ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 6555 രൂപയായിരുന്നു മേയ് മാസത്തിലേക്ക് സ്വര്‍ണം പ്രവേശിച്ചത്. പവന് വില 52,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5520 രൂപയിലെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളി വില ഏറെ നാളത്തെ സ്ഥിരതക്ക് ശേഷം നേരിയ വര്‍ധന മാത്രമാണുണ്ടായിട്ടുള്ളത്. ഗ്രാമിന് 88 രൂപയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

'ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷകള്‍ ഉയരുകയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തതോടെ സ്വര്‍ണവില വീണ്ടും ഉയരുന്നു.യുഎസ് തൊഴിലവസരങ്ങളിലെ ദുര്‍ബലമായ വളര്‍ച്ചയെത്തുടര്‍ന്ന് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്വര്‍ണവില ഔണ്‍സിന് 2,320 ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഫെഡറല്‍ അധികൃതരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കാനുള്ള 64% സാധ്യതയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കുകയും, ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി. ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ വര്‍ഷാവസാനം നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതായി നിര്‍ദ്ദേശിക്കുന്നു, ' ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ ദേശീയ ഡയറക്ടര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

സ്വര്‍ണ വില ഗ്രാമിന്

മേയ് 1 -6555 രൂപ (ഗ്രാമിന് 100 രൂപ ഇടിഞ്ഞു )


മേയ് 2 -6625 രൂപ (ഗ്രാമിന് 70 രൂപ ഉയര്‍ന്നു )

മേയ് 3 -6575 രൂപ (ഗ്രാമിന് 50 രൂപ ഇടിഞ്ഞു )

മേയ് 4-6585 രൂപ (ഗ്രാമിന് 10 രൂപ ഉയര്‍ന്നു)

മേയ് 6 -6605 രൂപ ( ഗ്രാമിന് 20 രൂപ ഉയര്‍ന്നു)

മേയ് 7 -6635 രൂപ ( ഗ്രാമിന് 30 രൂപ ഉയര്‍ന്നു)