4 Aug 2025 11:07 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 9290 രൂപ
- പവന് 74320 രൂപ
- ചില ജ്വല്ലറികളില്‍ ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല.സ്വര്‍ണം ഗ്രാമിന് 9290 രൂപയായും പവന് 74320 രൂപയായും തുടരുന്നു. എന്നാല്‍ ചില ജ്വല്ലറികളില്‍ ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചിട്ടുണ്ട്. പവന് 40 രൂപ വര്‍ധനവിലാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ചുരുക്കത്തില്‍ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്ന് രണ്ടുവിലയാണ് ഈടാക്കുന്നത്.
കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമില്ല. ഗ്രാമിന് 7620 രൂപയാണ് ഇന്നത്തെ വിപണി വില. വെള്ളിയും വില വിത്യാസമില്ലാതെ തുടരുന്നു. ഗ്രാമിന് 120 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.
പൊന്നിന് വില വര്‍ധിച്ചതോടെ നിക്ഷേപകര്‍ ലാഭമെടുപ്പുകാരായി മാറിയിരുന്നു. അത് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമായി.
ട്രംപിന്റെ തീരുവയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് മടങ്ങിവരും എന്നാണ് വിലയിരുത്തല്‍.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3360 ഡോളറായിരുന്നു വില.
ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ചേര്‍ത്താല്‍ പോലും 80000-രൂപയ്ക്ക് മുകളില്‍ നല്‍കണം.
പഠിക്കാം & സമ്പാദിക്കാം
Home
