image

3 Feb 2026 1:27 PM IST

Gold

സ്വര്‍ണവില കത്തിക്കയറുന്നു; പവന് വര്‍ധിച്ചത് 1600 രൂപ

MyFin Desk

സ്വര്‍ണവില കത്തിക്കയറുന്നു;  പവന് വര്‍ധിച്ചത് 1600 രൂപ
X

Summary

സ്വര്‍ണം ഗ്രാമിന് 14,110 രൂപയായി ഉയര്‍ന്നു. പവന് വില 1,12,880 രൂപയായി കുതിച്ചുകയറി


സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചക്ക് തിരിച്ചുകയറി. ഗ്രാമിന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പവന് 1600 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,110 രൂപയായി ഉയര്‍ന്നു. പവന് വില 1,12,880 രൂപയായി കുതിച്ചുകയറി. രാവിലെ സ്വര്‍ണവില പവന് 1040 രൂപ കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 165 രൂപ വര്‍ധിച്ച് 11,595 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിവിലയില്‍ ഉച്ചക്ക് മാറ്റം വന്നിട്ടില്ല. ഗ്രാമിന് 280 രൂപ നിരക്കിലാണ് വ്യാപാരം.

രാവിലെ അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചിരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതും നേട്ടമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ലാഭമെടുപ്പ് സമ്മര്‍ദ്ദം തുടരുന്നതും വില കുറയാന്‍ കാരണമായിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം സ്ഥിതിഗതികളില്‍ മാറ്റം വരികയായിരുന്നു.