28 Feb 2026 3:13 PM IST
Summary
ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷമാണ് സ്വര്‍ണവിലയെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചത്. ഇറാനെതിരെ നടന്ന സംയുക്ത ആക്രമണവും, തിരിച്ചടിക്കാനുള്ള ഇറാന്റെ തീരുമാനവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്
കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിക്കുന്നു. ഇന്ന് ഉച്ചക്കുശേഷം മാത്രം സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 365 രൂപയും പവന് 2920 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,720 രൂപയും ഗ്രാമിന് 15,465 രൂപയുമായി ഉയര്‍ന്നു. രാവിലെ പവന് 2320 രൂപ വര്‍ധിച്ചതിന് പിന്നാലെയാണിത്. ഫലത്തില്‍, ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 5240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 12,705 രൂപയായും ഉയര്‍ന്നിട്ടുണ്ട്.
ഇറാനും യുഎസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷമാണ് സ്വര്‍ണവിലയെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചത്. ഇറാനെതിരെ നടന്ന സംയുക്ത ആക്രമണവും, തിരിച്ചടിക്കാനുള്ള ഇറാന്റെ തീരുമാനവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുന്നതാണ് വില കുതിച്ചുയരാന്‍ കാരണം. സംഘര്‍ഷം കൂടുതല്‍ ഗുരുതരമായാല്‍ വരും ദിവസങ്ങളിലും വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഫെബ്രുവരി രണ്ടിന് വില 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍, ആ റെക്കോര്‍ഡ് ഉയരത്തിലേക്ക് വില എത്തുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. അതേസമയം, വെള്ളി വിലയില്‍ ഉച്ചക്കുശേഷം മാറ്റമില്ലാതെ ഗ്രാമിന് 280 രൂപയില്‍ വ്യാപാരം തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
