image

21 Aug 2026 11:02 AM IST

Gold

ആഭരണപ്രേമികള്‍ക്ക് കനത്ത തിരിച്ചടി; പൊന്ന് ഇനി എങ്ങനെ വാങ്ങും?

MyFin Desk

ആഭരണപ്രേമികള്‍ക്ക് കനത്ത തിരിച്ചടി;  പൊന്ന് ഇനി എങ്ങനെ വാങ്ങും?
X

Summary

മെയ് 14-നു ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്


സ്വര്‍ണപ്രേമികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. മെയ് 14-നു ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നത്.

ഇന്നത്തെ വര്‍ദ്ധനവോടെ സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്തി. ഇതോടെ സ്വര്‍ണം ഗ്രാമിന് 14,710 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന് 1,17,680 രൂപയായും വര്‍ദ്ധിച്ചു. കൂടാതെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 12,085 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. വെള്ളിവിലയിലും സമാനമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 260 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഡോളര്‍ സൂചിക താഴ്ന്നതും, യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണെന്ന സൂചനകളും സ്വര്‍ണവിപണിക്ക് കരുത്തേകുന്നുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവിലെ വിപണി നിരക്ക് അനുസരിച്ച്, ഏറ്റവും കുറഞ്ഞ അഞ്ചു ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ 1,27,442 രൂപയെങ്കിലും നല്‍കേണ്ടിവരും.