7 May 2025 10:35 AM IST
Summary
- സ്വര്‍ണം ഗ്രാമിന് 9075 രൂപ
- പവന് 72600 രൂപയായി ഉയര്‍ന്നു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9075 രൂപയും പവന് 72600 രൂപയുമായി ഉയര്‍ന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7455രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം. എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 108 രൂപയായി തുടരുന്നു.
ഇന്ന് രാവിലെ അന്താരാഷ്ട്ര സ്വര്‍ണവില രണ്ടുസതമാനം കുറഞ്ഞിരുന്നു. 3370 ഡോളറായിരുന്നു വില. യുഎസ്-ചൈന സ്ഥിരീകരിക്കപ്പെട്ടത് സ്വര്‍ണവില താഴാന്‍ കാരണമായി. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചത് സ്വര്‍ണവിലയിലെ ചലനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 78570 രൂപയെങ്കിലും നല്‍കേണ്ടിവരും.
പഠിക്കാം & സമ്പാദിക്കാം
Home
