image

25 Dec 2025 11:02 AM IST

Gold

ക്രിസ്മസിനും തിളക്കം വര്‍ധിപ്പിച്ച് സ്വര്‍ണം

MyFin Desk

ക്രിസ്മസിനും തിളക്കം വര്‍ധിപ്പിച്ച് സ്വര്‍ണം
X

Summary

1,02,120 രൂപയാണ് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില


സംസ്ഥാനത്ത് സ്വര്‍ണവിലയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. 1,02,120 രൂപയാണ് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 12,765 രൂപയായും ഉയര്‍ന്നു. ഈ മാസം 23 നാണ് പൊന്നുവില ആദ്യമായി ഒരു ലക്ഷം കടന്നത്.

18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 10,495 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 228 രൂപയാണ് നിരക്ക്. ചില ജ്വല്ലറികളില്‍ വെള്ളിക്ക് 230 രൂപയാണ് നിരക്ക്.

എന്നാല്‍ അന്താരാഷ്ട്ര വിലയില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വില വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,479 ഡോളറാണ് വില.