31 Jan 2026 10:24 AM IST
Gold Prices Kerala Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന്‍ വില 6,320 രൂപ കുറഞ്ഞു
MyFin Desk
Summary
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്; ആഗോള വിപണി അസ്ഥിരത സ്വര്‍ണവിലയെ ബാധിക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 6,320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,720 രൂപയായി.
റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വലിയ ഇടിവുണ്ടാകുന്നത്. ഇന്നലെ പവന്‍ വിലയില്‍ 5,240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ തുടരുന്ന അസ്ഥിരതയാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം അറിയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും, ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
