image

16 Aug 2025 10:21 AM IST

Gold

സ്വര്‍ണവില താഴേക്ക്; പവന് കുറഞ്ഞത് 80 രൂപ

MyFin Desk

gold updation price down 16 08 2025
X

Summary

സ്വര്‍ണം പവന് 74160 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9270 രൂപയും പവന് 74160 രൂപയുമായി കുറഞ്ഞു. സ്വര്‍ണവില 74000 രൂപയില്‍നിന്ന് താഴാനുള്ള പ്രവണതയാണ് വിപണിയില്‍ കാണുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് അഞ്ചുരൂപ കുറഞ്ഞ് 7615 രൂപയിലെത്തി. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 122 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.

ട്രംപ്-പുടിന്‍ ഉച്ചകോടി, താരിഫ് യുദ്ധം, ഫെഡ് നിരക്ക് സംബന്ധിച്ച സൂചനകള്‍, ഡോളറിന്റെ മൂല്യം ഇവയെല്ലാം സ്വര്‍ണവിപണിയെ സ്വാധീനിച്ചിരുന്നു. യുഎസ് -റഷ്യ ഉച്ചകോടിക്കുശേഷം കരാറിലെത്തുന്നത് സംബന്ധിച്ച് ഏറെ മുന്നോട്ടുപോയതായുള്ള പ്രസ്താവന വിപണികളുടെ ആശങ്ക ഒരു പരിധിവരെ അവസാനിപ്പിച്ചു. ചര്‍ച്ച പൂര്‍ണമായും തകര്‍ന്നിരുന്നുവെങ്കില്‍ അത് മാര്‍ക്കറ്റില്‍ പ്രതിഫലിക്കുമായിരുന്നു.