image

2 April 2026 10:03 AM IST

Gold

GOLD RATE TODAY : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് പവന് 1,120 രൂപ കുറഞ്ഞു

MyFin Desk

GOLD RATE TODAY : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് പവന് 1,120 രൂപ കുറഞ്ഞു
X

Summary

ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 ആയി; 18 കാരറ്റ് സ്വർണവും വില കുറഞ്ഞു


സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ​ഗ്രാമിന് 140 രൂപ കുറഞ്ഞു ഒരു ​ഗ്രാം സ്വർണത്തിന് 13,880 രൂപയായി. പവന് 1120 കുറഞ്ഞ് ഒരു പവന് 1,11,040 രൂപയായി. 18 കാരറ്റ് സ്വർണത്തിനും ആനൂപാതികമായി വില കുറഞ്ഞു.​ഗ്രാമിന് 115 രൂപ കുറഞ്ഞു ഒരു ​ഗ്രാമിന് 11,405 രൂപയായി, പവന് 920 രൂപ കുറഞ്ഞ് ഒരു പവന് 91,240 രൂപയായി. വെള്ളി 250 രൂപയിലാണ് വ്യാപാരം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്ന് എണ്ണ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

അഞ്ചുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 106.3 ഡോളറായി വര്‍ധിച്ചിരിക്കുകയാണ്. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.