23 Feb 2026 2:18 PM IST
Summary
ഒരുപവന്‍ സ്വര്‍ണത്തിന് 1,18,320 രൂപയിലെത്തിയശേഷമായിരുന്നു തിരിച്ചിറക്കം. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
സംസ്ഥാനത്ത് ഇന്ന് ഉച്ചക്കുശേഷം സ്വര്‍ണവിലയില്‍ ഇടിവ്. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,690 രൂപയായി താഴ്ന്നു. ഒരു പവന്റെ വില 1,17,520 രൂപയായി.
രാവിലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. പവന് 1520 രൂപയാണ് വര്‍ധിച്ചിരുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് 1,18,320 രൂപയിലെത്തിയശേഷമായിരുന്നു തിരിച്ചിറക്കം. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 12,070 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം. വെള്ളിക്ക് രാവിലെ 10 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം വിവലയില്‍ മാറ്റമില്ല. ഗ്രാമിന് 300 രൂപയാണ് വിപണിവില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണവിലയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഈമാസം രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരുലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
