6 April 2026 10:22 AM IST
Summary
18 കാരറ്റും താഴേക്ക്, വെള്ളി 250ൽ സ്ഥിരം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 165 രൂപ ഇടിഞ്ഞ് ഒരു ഗ്രാമിന് 13,670 രൂപയായി,പവന് 1320 രൂപ ഇടിഞ്ഞ് 1,09,360 രൂപയായി.18 കാരറ്റ് സ്വർണവിലയിലും ഇടിവ് രേഖപ്പെടുത്തി.ഗ്രാമിന് 135 രൂപ ഇടിഞ്ഞ് 11,235 രൂപയായി, പവന് 1080 രൂപ ഇടിഞ്ഞ് 89,880 രൂപയായി.വെള്ളി 250 രൂപയിലാണ് വ്യാപാരം
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്. അവസാനം പവന് 1440 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
