image

17 April 2026 10:29 AM IST

Gold

GOLD RATE TODAY : സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്

MyFin Desk

GOLD RATE TODAY : സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്
X

Summary

ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞു; 18 കാരറ്റ് സ്വര്‍ണത്തിനും ഇടിവ്


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ​ഗ്രാമിന് 125 രൂപ കുറഞ്ഞ് ഒരു ​ഗ്രാം സ്വർണത്തിന് 14,135 രൂപയായി. പവന് 1000 രൂപ കുറഞ്ഞ് 1,13,080 രൂപയായി. 18 കാരറ്റ് സ്വ‍ർണത്തിനും ആനൂപാതികമായി വില കുറഞ്ഞു. ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,615 രൂപയായി. പവന് 800 രൂപ കുറഞ്ഞു ഒരു പവന് 92,920 രൂപയായി. വെള്ളി 265 രൂപയിലാണ് വ്യാപാരം.

ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 14,260 രൂപയായിരുന്നു വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.