image

21 March 2026 10:17 AM IST

Gold

Gold Prices today : സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 2200 രൂപ

MyFin Desk

Gold Prices today : സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്  2200  രൂപ
X

Summary

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. വെള്ളി വിലയിൽ ചെറിയ വർധന രേഖപ്പെടുത്തി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവാണ് രേഖപ്പെടുത്തിയത്.പവന് 2200 രൂപ കുറഞ്ഞ് ഒരു പവന് 1,07,040 രൂപയായി. ​ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയായി.18 കാരറ്റ് സ്വർണത്തിന് ആനുപാതികമായി പവന് 1800 രൂപ കുറഞ്ഞു. ഒരു പവന് 87,960 രൂപയായി.​ഗ്രാമിന് 225 രൂപ കുറഞ്ഞ് 10,995 രൂപയിലാണ് വില. അതേസമയം വെള്ളി വിലയിൽ ഇന്ന് വർധനവ് ​രേഖപ്പടുത്തി. വെള്ളി 245 രൂപയിലാണ് ഇന്ന് വ്യാപാരം.

സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരത്തോടെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് താഴ്ന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 13,655 രൂപയായും പവന് 1,09,240 രൂപയുമായി കുറഞ്ഞിരുന്നു. അതേസമയം ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയ 1,07,040 രൂപയാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്