30 Jan 2026 10:57 AM IST
Gold Rate Today : റെക്കോർഡ് കുതിപ്പിന് പിന്നാലെ വൻ ഇടിവ്; സംസ്ഥാനത്ത് സ്വർണവില പവന് ₹5,240 കുറഞ്ഞു
MyFin Desk
Summary
പവൻ വില ₹1,25,120 ആയി; ആഗോള വിപണിയിലെ അസ്ഥിരത കേരളത്തിലെ സ്വർണവിലയെ ബാധിച്ചു
റെക്കോർഡ് നേട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 5,240 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ പവൻ വില 1,25,120 രൂപ. ഒരു ഗ്രാം സ്വർണത്തിന് 655 രൂപ കുറഞ്ഞ് വില 15,640 രൂപയായി.
ഇന്നലെ പവൻ വില പുതിയ റെക്കോർഡ് കുറിച്ച്1,31,160 രൂപയിലെത്തിയിരുന്നു. വൈകുന്നേരത്തോടെ ഇടിവ് തുടങ്ങിയ വില 1,30,360 രൂപയിൽ എത്തിയ ശേഷമാണ് ഇന്ന് രാവിലെയോടെ കുത്തനെ താഴ്ന്നത്.
വിപണിയിലെ സൂചനകൾ അനുസരിച്ച്സ്വർണവില ഉടൻ ഒന്നേ കാൽ ലക്ഷം രൂപ തൊടുമെന്ന
വിലയിരുത്തലുകൾ നിലനിൽക്കുന്നതിനിടെയാണ് വില ഒരു ലക്ഷത്തി മുപ്പതിനായിരം കടന്നത്.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ്
കേരളത്തിലെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും ഇറാനെതിരായ സൈനിക നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഗോള വിപണിയിൽ അസ്ഥിരത വർധിപ്പിക്കുകയാണ്. അത് തന്നെയാണ് സ്വർണവിലയിലെ വലിയ ചാഞ്ചാട്ടത്തിനും കാരണം.
പഠിക്കാം & സമ്പാദിക്കാം
Home
