29 Jan 2026 5:27 PM IST
Summary
സ്വര്‍ണവില ഗ്രാമിന് 16,295 രൂപയായും പവന് 1,30,360 രൂപയായും കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് ഉച്ചക്കുശേഷം സ്വര്‍ണത്തിന് വിലകുറഞ്ഞു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 16,295 രൂപയായും പവന് 1,30,360 രൂപയായും കുറഞ്ഞു.
ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. ഗ്രാമിന് 1080 രൂപയും പവന് 8640 രൂപയുമാണ് വര്‍ധിച്ചത്. !രു ദിവസം പൊന്നിന് ഇത്രവലിയ വര്‍ധന ഇതാദ്യമാണ്.
ഉച്ചക്കുശേഷം 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,380 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഉച്ചക്കുശേഷം വെള്ളിവിലയില്‍ വ്യാത്യാസമുണ്ടായില്ല. ഗ്രാമിന് 410 രൂപയാണ് വിപണിവില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് രാവിലെ 5.500 ഡോളര്‍ മറികടന്നിരുന്നു. ഇതിനെതുടര്‍ന്നാണ് സംസ്ഥാനത്തും വിലയില്‍ വന്‍ കുതിപ്പുണ്ടായത്.
പഠിക്കാം & സമ്പാദിക്കാം
Home
