26 Jan 2026 4:14 PM IST
Summary
പവന് 1,18,760 രൂപയായി കുറഞ്ഞു, ഗ്രാമിന് 14,845 രൂപയുമായി
രാവിലെ കുതിച്ചു കയറിയ സ്വര്‍ണവില ഉച്ചക്കുശേഷം കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്. 1,18,760 രൂപയാണ് പുതിയ വില. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 14,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
18 കാരറ്റ് സ്വര്‍ണത്തിന് ആനുപാതികമായി 60 രൂപ കുറഞ്ഞ് 12,195 രൂപയ്ക്കാണ് വ്യാപാരം. വെള്ളിവിലയില്‍ ഉച്ചക്കുശേഷം മാറ്റമില്ല.
രാവിലെ ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ പവന് 1,19,320 രൂപ എന്ന റെക്കോര്‍ഡിലെത്തിയതാണ് പൊന്ന്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡിമാന്‍ഡ് ഉയരുന്നതാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണം. ആഭരണം വാങ്ങിക്കൂട്ടുന്നത് വിലയെ ബാധിക്കുന്നില്ല. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ട്രംപിന്റെ പിടിവാശി തുടരുന്നതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിനുമേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും സ്ഥിതി വഷളാക്കുകയാണ്. ട്രംപ് പിന്നീട് തീരുവയില്‍നിന്നും പിന്നോട്ടുപോയെങ്കിലും യുഎസ്-യൂറോപ്പ് ഭിന്നത് തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
